കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ അഞ്ചരവയസുകാരിക്ക് പ്രതിരോധ വാക്‌സിന്‍ എടുത്തതിന് ശേഷവും പേവിഷബാധ. മലപ്പുറം പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി സ്വദേശിയുടെ അഞ്ചര വയസുകാരിയായ മകള്‍ക്കാണ് തെരുവുനായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. മാര്‍ച്ച് 29 നാണ് കുട്ടിയെ തെരുവുനായ കടിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. മിഠായി വാങ്ങാന്‍ പുറത്ത് പോയപ്പോഴാണ് കുട്ടി ആക്രമണത്തിനിരയായത്. തുടര്‍ന്ന് ആശുപത്രിയിലെത്തി വാക്സീന്‍ എടുത്ത് തിരികെ വീട്ടിലേക്ക് മടങ്ങിയിരുന്നു. മുറിവ് ഉണങ്ങി കുട്ടി വീണ്ടും കളിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഒരാഴ്ച മുമ്പ് വീണ്ടും കുഞ്ഞിന് പനി വന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പേവിഷബാധ സ്ഥിരീകരിച്ചതായി കുഞ്ഞിന്റെ അച്ഛന്‍ സല്‍മാന്‍ ഫാരിസ്.
ആറ് ദിവസമായി കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നിലവില്‍ ഐസിയുവിലുളള കുഞ്ഞിന്റെ നില ഗുരുതരാവസ്ഥയിലാണെന്നും പിതാവ് വ്യക്തമാക്കി. തലയ്ക്ക് കടിയേറ്റതാണ് ആരോഗ്യനില ഗുരുതരമാകാന്‍ കാരണം. തെരുവുനായയുടെ ആക്രമണത്തില്‍ കുഞ്ഞിന്റെ തലയില്‍ മാത്രം 20 സ്റ്റിച്ചുകളുണ്ടായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കുട്ടിക്ക് ഐഡിആര്‍ബി വാക്‌സിന്‍ നല്‍കിയിരുന്നു. എന്നാല്‍ തലയ്ക്ക് കടിയേറ്റാല്‍ വാക്‌സിന്‍ എടുത്താലും പേവിഷബാധ ഉണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അന്നേ ദിവസം തന്നെ 7 പേര്‍ക്കും തെരുവുനായയുടെ കടിയേറ്റിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
