ദോഹ: ഖത്തറില്‍ മെയ് 24 ന് നടക്കുന്ന അമീര്‍ കപ്പ് ഫൈനലിന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ആതിഥേയത്വം വഹിക്കുമെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ക്യുഎഫ്എ) അറിയിച്ചു. റൗണ്ട് ഓഫ് 16 ഡ്രോയോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിലാണ് ക്യുഎഫ്എയുടെ മത്സര മേധാവി അലി ഹമൂദ് അല്‍-നുഐമി ഇക്കാര്യം അറിയിച്ചത്. 53-ാമത് എഡിഷന്‍ ടൂര്‍ണമെന്റില്‍ അല്‍ തുമാമ, ജാസിം ബിന്‍ ഹമദ്, അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയങ്ങളും മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും.
മത്സരങ്ങള്‍ക്കിടയില്‍ ആരാധകര്‍ക്കായി ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ ക്യുഎഫ്എയുടെ ഔദ്യോഗിക മീഡിയ ചാനലുകള്‍ വഴി ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
