ഡല്‍ഹി: കേരളത്തില്‍ നിലവില്‍ 104 പാകിസ്ഥാന്‍കാര്‍ ഉള്ളതായി പോലീസിന്റെ വിവരശേഖരണം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ച പ്രകാരം കേരളത്തില്‍ ഉണ്ടായിരുന്ന ആറ് പാക് പൗരന്മാര്‍ ഇന്നലെ തിരിച്ചുപോയി. വിസിറ്റിംഗ് വിസയില്‍ എത്തിയവരാണ് തിരിച്ചുപോയത്. അവശേഷിക്കുന്ന 98 പാക് പൗരന്മാര്‍ സംസ്ഥാനത്ത് തുടരും. ഇവര്‍ ദീര്‍ഘകാല വിസയില്‍/ സ്ഥിരം വിസയില്‍ കേരളത്തില്‍ കഴിയുന്നവരാണ്. ഇവര്‍ക്ക് രാജ്യത്ത് തുടരുന്നതില്‍ തടസമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജില്ലാ പൊലീസ് മേധാവികള്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കുമാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല. ഹ്രസ്വകാല സന്ദര്‍ശനത്തിനായി എത്തിയവരാണ് ഉടന്‍ മടങ്ങാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചത്. ഇന്ത്യാക്കാരെ വിവാഹം കഴിച്ച് ദീര്‍ഘകാലമായി ഇവിടെ കഴിയുന്ന പാക് പൗരന്മാര്‍ അടക്കമുള്ളവര്‍ തിരികെ പോകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടിട്ടില്ല. അതേസമയം വിസിറ്റ് വിസയിലും മെഡിക്കല്‍ വിസയിലും ഇന്ത്യയിലെത്തിയവരുടെ കാര്യത്തില്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. താത്കാലിക വിസയെടുത്ത് കച്ചവടത്തിനും വിനോദസഞ്ചാരത്തിനും ചികിത്സയ്ക്കുമായി എത്തിയ പാകിസ്താന്‍കാര്‍ ചൊവ്വാഴ്ചയ്ക്ക് മുന്‍പ് രാജ്യംവിടണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
