പങ്കുണ്ടെങ്കില്‍ ഇന്ത്യ തെളിവ് നല്‍കണം, കടുത്ത നടപടിക്ക് പിന്നാലെ ഭീഷണിസ്വരത്തില്‍ പാകിസ്ഥാന്‍

1q 113

ഡല്‍ഹി: ജമ്മുകാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയ്‌ക്കെതരെ ആരോപണവുമായി പാകിസ്ഥാന്‍. ഇന്ത്യയുടെ തീരുമാനങ്ങള്‍ അപക്വമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ധര്‍. ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെങ്കില്‍ തെളിവ് നല്‍കണമെന്നും ഇതുവരെ ഇന്ത്യ ഒരു തെളിവും നല്‍കിയിട്ടില്ലെന്നും ഇഷാഖ് ധര്‍ ആരോപിച്ചു. ഭീകരാക്രമണവുമായി ബന്ധമില്ലെന്ന ഔദ്യോഗിക വിശദീകരണമാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഇന്നലെ വന്നത്.

എന്നാല്‍ ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെ കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിക്കുന്നുത്. പാകിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം ഉള്‍പ്പെടെ അവസാനിപ്പിക്കുന്ന കടുത്ത നടപടികളിലേക്ക് ഇന്ത്യ നീങ്ങി. മന്ത്രി സഭയുടെ രണ്ടര മണിക്കൂര്‍ നീണ്ട സുരക്ഷാകാര്യ യോഗത്തിന് ശേഷമാണ് ഇന്നലെ കടുത്ത തീരുമാനങ്ങളിലേക്ക് ഇന്ത്യ കടന്നത്. പാകിസ്ഥാനുമായി ഒപ്പിട്ട സിന്ധു നദീജലകരാര്‍ ഇന്നലെ ഇന്ത്യ മരവിപ്പിച്ചു. വാഗ അട്ടാരി അതിര്‍ത്തി പൂര്‍ണമായും അടച്ചു. ഇന്ത്യ-പാക് ഹൈക്കമ്മീഷനിലെ ഡിഫന്‍സ് അറ്റാഷമാരെ പിന്‍വലിച്ചു. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന എസ്.വി.ഇ.എസ് വിസ ഇനി നല്‍കില്ല തുടങ്ങിയ തീരുമാനങ്ങള്‍ ഇന്ത്യ സ്വീകരിച്ചു.

ഇന്ത്യയുടെ കടുത്ത നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരും. സിന്ധു നദീജല കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനമടക്കം യോഗം വിലയിരുത്തും. ഇന്ത്യയുടെ നീക്കങ്ങള്‍ക്കെതിരെ പാകിസ്ഥാനിലെ മുതിര്‍ന്ന മന്ത്രിമാര്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് സുരക്ഷാ സേനയ്ക്ക് ഇന്ത്യ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading