വാഷിംഗ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രകള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി അമേരിക്ക. തീവ്രവാദവും ആഭ്യന്തര കലാപവും നിമിത്തം ജമ്മുകശ്മീരിലേക്കും ഇന്ത്യ പാക് അതിര്‍ത്തിക്ക് 10 കിലോമീറ്റര്‍ ചുറ്റളവിലേക്കുമുള്ള യാത്രകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. ബുധനാഴ്ചയാണ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്. ജാഗ്രതാ നിര്‍ദ്ദേശത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രയില്‍ ശ്രദ്ധിക്കണ്ട കാര്യങ്ങളും വിശദമാക്കിയിട്ടുണ്ട്.
തീവ്രവാദി ആക്രമണവും കലാപാന്തരീക്ഷവും ഉള്ളതിനാല്‍ ജമ്മു കശ്മീരിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം. എന്നാല്‍ കിഴക്കന്‍ ലഡാക്ക്, ലേ സന്ദര്‍ശനത്തിന് മുന്നറിയിപ്പ് ബാധകമല്ലെന്നാണ് യുഎസ് എംബസിയുടെ ഔദ്യോഗിത വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ജാഗ്രതാ മുന്നറിയിപ്പില്‍ വിശദമാക്കുന്നത്. ഇന്ത്യാ പാക് അതിര്‍ത്തിയില്‍ അക്രമം പൊട്ടിപ്പുറപ്പെടുന്നുവെന്നും മുന്നറിയിപ്പില്‍ വിശദമാക്കുന്നത്. വിനോദ സഞ്ചാരികള്‍ ഏറെയെത്തുന്ന ശ്രീനഗര്‍, ഗുല്‍മാര്‍ഗ്, പഹല്‍ഗാം എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്ക് മുന്നറിയിപ്പ് ബാധകമാണ്.
തനിച്ച് യാത്രകള്‍ ചെയ്യരുത്. സ്ത്രീകള്‍ ആണെങ്കില്‍ പ്രത്യേകിച്ചും തനിച്ച് യാത്ര അരുത്. സ്വകാര്യ സുരക്ഷാ പദ്ധതികള്‍ കരുതണം. സ്മാര്‍ട്ട് ട്രാവലര്‍ എന്റോള്‍മെന്റ് പദ്ധതിയില്‍ ഭാഗമാവുക. രാജ്യം നല്‍കുന്ന മുന്നറിയിപ്പുകള്‍ പിന്തുടരുക എന്നും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ വിശദമാക്കുന്നു. ഗ്രേഡ് 4ലുള്ള മുന്നറിയിപ്പാണ് ജമ്മു കശ്മീരിലേക്കുള്ള യാത്രയിലും ഇന്ത്യ-പാക് അതിര്‍ത്തിയിലും നല്‍കിയിട്ടുള്ളത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
