മനാമ: ബഹ്‌റൈനില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം. റിഫയില്‍ അല്‍ ഹാജിയാത്തിലാണ് അപകടമുണ്ടായത്. തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30നായിരുന്നു തീപിടിത്തം ഉണ്ടായത്.
കെട്ടിടത്തില്‍ പുകനിറയുകയും തുടര്‍ന്ന് താമസക്കാര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം താമസക്കാരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
അതേസമയം കെട്ടിടത്തില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായി. അപകടത്തിന്റെ കാരണം വ്യക്തമല്ല. കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
