ദോഹ: ഖത്തറില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പരിശോധനയില്‍ എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അധികൃതരെ അറിയിക്കാന്‍ അവസരം. ഭക്ഷ്യസുരക്ഷാ സംവിധാനമായ ”വാതേക്’ ഇലക്ട്രോണിക് ഫുഡ് സേഫ്റ്റി സിസ്റ്റം വഴി ഭക്ഷ്യ സ്ഥാപന പരിശോധനാ ഫലങ്ങളോടുള്ള എതിര്‍പ്പുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സേവനം ആരംഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ആരോഗ്യ മന്ത്രാലയത്തിന്റെ പ്രാദേശിക പരിശോധനാ ഫലങ്ങള്‍, പരിശോധനയ്ക്ക് ശേഷമുള്ള എന്‍ഫോഴ്സ്മെന്റ് തീരുമാനങ്ങള്‍/ ലബോറട്ടറി റിസള്‍ട്ടുകള്‍ എന്നിവയില്‍ എതിര്‍പ്പുകള്‍ സമര്‍പ്പിക്കാനാണ് ഭക്ഷ്യ സ്ഥാപനങ്ങക്ക് അവസരം നല്‍കുന്നത്.
റെഗുലേറ്ററി അതോറിറ്റികളും (പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പ്) രാജ്യത്തെ വെയര്‍ഹൗസുകള്‍, റെസ്റ്റോറന്റുകള്‍, ഫാക്ടറികള്‍ തുടങ്ങിയ ഭക്ഷ്യ സ്ഥാപനങ്ങളും തമ്മിലുള്ള സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ സേവനം ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ പുതിയ സേവനത്തിലൂടെ, വ്യക്തമായ ന്യായീകരണങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് എതിര്‍പ്പുകള്‍ സമര്‍പ്പിക്കാന്‍ കഴിയും. ചിത്രങ്ങളോ PDF ഫയലുകളോ പോലുള്ള തെളിവുകളോ രേഖകളോ പരാതിയിന്മേല്‍ അവര്‍ക്ക് അറ്റാച്ചും ചെയ്യാം.
മന്ത്രാലയത്തിന്റെ പരിശോധനാ ഫലമോ എന്‍ഫോഴ്സ്മെന്റ് തീരുമാനമോ ലഭിച്ചതിന് ശേഷം 15 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് എതിര്‍പ്പുകള്‍ സമര്‍പ്പിക്കാന്‍ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി. റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് ഉന്നയിച്ച എതിര്‍പ്പിന്റെ പ്രോസസിംഗ് ഘട്ടം ട്രാക്ക് ചെയ്യാനും സ്ഥാപനങ്ങള്‍ക്ക് സാധിക്കും.
തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിലെ പ്രത്യേക സംഘങ്ങള്‍ എതിര്‍പ്പ് പുനഃപരിശോധിക്കുകയും സ്ഥാപനത്തിന് ഫീഡ്ബാക്ക് ലഭിക്കുകയും ഇമെയില്‍ വഴി തീരുമാനം എടുക്കുകയും ചെയ്യും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
