ദോഹ: ഖത്തറില്‍ സൈബര്‍ തട്ടിപ്പ് സംഘം അറസ്റ്റിലായി. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള 12 അംഗ സംഘമാണ് പിടിയിലായത്. രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള ബാങ്കുകളുടേയും ഔദ്യോഗിക സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും ഔദ്യോഗിക ചാനല്‍ എന്ന വ്യാജേന വ്യാജ ലിങ്കുകള്‍ അടങ്ങിയ വ്യാജ എസ്എംഎസ് സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക് അയച്ചിരുന്ന തട്ടിപ്പ് സംഘമാണ് അറസ്റ്റിലായത്. ഏഷ്യന്‍ വംശജരായ വ്യക്തികള്‍ അടങ്ങുന്ന ഒരു ക്രിമിനല്‍ ശൃംഖലയെ ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക, സൈബര്‍ കുറ്റകൃത്യ പ്രതിരോധ വകുപ്പ് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായിട്ടുണ്ട്.
രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ക്രെഡിറ്റ് കാര്‍ഡ് ഡാറ്റയും മറ്റ് സെന്‍സിറ്റീവ് വിവരങ്ങളും ഉള്‍പ്പെടെയുള്ള വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങള്‍ മോഷ്ടിക്കുന്നതിനാണ് ഇത്തരത്തില്‍ വ്യാജ മെസേജുകള്‍ അയക്കുന്നത്. ഫിഷിംഗ്/ തട്ടിപ്പ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള മെസേജുകളാണ് ആളുകള്‍ക്ക് ലഭിച്ചിരുന്നത്. തട്ടിപ്പ് കോളുകളും മെസേജുകളും അയക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എസ്എംഎസ് അല്ലെങ്കില്‍ മെസേജിംഗ് ആപ്ലിക്കേഷനുകള്‍ വഴി ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. മെസേജുകളോ സംശയാസ്പദമായ കോളുകള്‍ ലഭിക്കുമ്പോഴോ വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ ആര്‍ക്കും നല്‍കുന്നത് ഒഴിവാക്കണമെന്നും അതോറിറ്റി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
