മുംബൈ: ബാങ്കോക്കില്‍ നിന്നും മുംബൈ വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്തിയ മലയാളി പിടിയിലായി. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും അന്താരാഷ്ട്ര വിപണിയില്‍ മൂന്ന് കോടി രൂപ വിലയുള്ള മൂന്ന് കിലോ കഞ്ചാവും പിടികൂടി. കസ്റ്റംസ് വകുപ്പിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്.
വിമാനത്താവളത്തിലെത്തിയ യുവാവിന്റ നീക്കങ്ങളില്‍ സംശയം തോന്നിയതോടെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് തന്റെ ബാഗില്‍ കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന് അയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഷരീഫിന്റെ പിന്നിലുള്ള കണ്ണികളെ കണ്ടെത്താന്‍ മഹാരാഷ്ട്ര പോലീസ് അന്വേഷണം തുടങ്ങി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
