ദോഹ: ഖത്തറില്‍ ഏപ്രില്‍ മാസത്തെ പെട്രോള്‍-ഡീസല്‍ വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു.
സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 2.05 ഖത്തര്‍ റിയാലാണ്. മാര്‍ച്ചില്‍ 2.10 റിയാലായിരുന്നു. അതേസമയം പ്രീമിയം പെട്രോളിനും വിലകുറച്ചു. രണ്ട് ഖത്തര്‍ റിയാലാണ് നിരക്ക്. മാര്‍ച്ചില്‍ ലിറ്ററിന് 2.05 റിയാലായിരുന്നു.
അതേസമയം ഡീസലിന് വിലയില്‍ മാറ്റമില്ല. ലിറ്ററിന് 2.05 ഖത്തര്‍ റിയാലാണ്.
2017 സെപ്തംബര്‍ മുതല്‍ ഖത്തര്‍ എനര്‍ജിയാണ് രാജ്യത്തെ ഇന്ധന വില പ്രഖ്യാപിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
