മണ്ഡലേ: മ്യാന്‍മറിലും തായ്ലന്‍ഡിലും ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1,000 കവിഞ്ഞു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഇന്നലെ ഉച്ചകഴിഞ്ഞ് മധ്യ മ്യാന്‍മറിലെ സാഗൈംഗ് നഗരത്തിന്റെ വടക്കുപടിഞ്ഞാറായി 7.7 തീവ്രതയിലാണ് ഭൂകമ്പം ഉണ്ടായത്. തുടര്‍ന്ന് മിനിറ്റുകള്‍ക്ക് ശേഷം 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായി. കൂറ്റന്‍ കെട്ടിടങ്ങളും പാലങ്ങള്‍ തകര്‍ന്നു. 1.7 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്നതുമായ മണ്ഡലേയില്‍ വന്‍ നാശം സംഭവിച്ചു.
മ്യാന്‍മറില്‍ കുറഞ്ഞത് 1,002 പേര്‍ കൊല്ലപ്പെടുകയും 2,400 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഭരണകക്ഷിയായ ഭരണകൂടം ഒരു പ്രസ്താവനയില്‍ പറഞ്ഞു. ബാങ്കോക്കില്‍ ഏകദേശം 10 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. മൂവായിരത്തോളം പേര്‍ ചികിത്സയിലാണ്.
എല്ലാ ലോകരാജ്യങ്ങളോടും മ്യാന്‍മര്‍ പട്ടാള ഭരണകൂടം സഹായം അഭ്യര്‍ത്ഥിച്ചു. പതിനഞ്ച് ടണ്‍ ആവശ്യവസ്തുവുമായി ഇന്ത്യ അയച്ച സൈനിക വിമാനം മ്യാന്‍മറിലെത്തി. ചൈന രക്ഷാപ്രവര്‍ത്തകരേയും അയച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
