റിയാദ്: സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ സ്വന്തം മകന്‍ ക്രൂരമായി കൊലപ്പെടുത്തിയ പിതാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഉത്തര്‍പ്രദേശ് സ്വദേശി ശ്രീകൃഷ്ണ ഭൃഗുനാഥ് യാദവാണ് (52) കൊലപ്പെട്ടത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദമ്മാമില്‍നിന്ന് ഡല്‍ഹിയിലേക്കും അവിടെ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ വാരാണസിയിലേക്കും കൊണ്ടുപോയി. കഴിഞ്ഞ ജനുവരിയിലാണ് പ്രവാസിയായ പിതാവിനെ ലഹരിക്കടിമയായ മകന്‍ ക്രൂരമായി കൊലപ്പെടുത്തിയത്.
നാട്ടില്‍ പഠിക്കുന്ന മകന്‍ കുമാര്‍ യാദവ്, മയക്കുമരുന്നിന് അടിമയായതിനെ തുടര്‍ന്ന് രക്ഷപ്പെടുത്താനാണ് പിതാവ് മകനെ സൗദി അറേബ്യയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍, സമയത്ത് ലഹരി ലഭിക്കാതെ കുമാറിന് ഉറക്കം ലഭിക്കാതാവുകയും മാനസികനില തെറ്റുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ക്രൂരമായ രീതിയില്‍ പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. പിതാവിന്റെ കണ്ണുകള്‍ ചൂഴ്ന്ന് പുറത്തെടുക്കുകയും ശരീരമൊട്ടാകെ മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഭാര്യ: ഉഷ യാദവ്, പിതാവ്: ഭൃഗുനാഥ്, മാതാവ്: ശകുന്തളാദേവി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
