കോഴിക്കോട്: ഈദ് ദിനം നിര്‍ബന്ധിത പ്രവൃത്തി ദിനമാക്കിയ വിവാദ ഉത്തരവ് കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍ പിന്‍വലിച്ചു. മാര്‍ച്ച് 29,30,31 തീയതികള്‍ പ്രവൃത്തി ദിനമായിരിക്കുമെന്നും ആര്‍ക്കും അവധി നല്‍കരുതെന്നുമായിരുന്നു കമ്മീഷണറുടെ നിര്‍ദേശം. തുടര്‍ന്ന് വലിയ വിമര്‍ശനം ഉയര്‍ന്നതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. മറ്റ് റീജിയണുകളിലേതുപോലെ, കേരളത്തിലും ലീവ് എടുക്കാമെന്നാണ് പുതിയ നിര്‍ദേശം.
കേരളത്തിലെ കസ്റ്റംസ്, സെന്‍ട്രല്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്കായി ഇറക്കിയ ഉത്തരവാണ് കേരള ചീഫ് കമ്മീഷണര്‍ ശൈഖ് ഖാദര്‍ റഹ്‌മാന്‍ ഇന്ന് രാവിലെ പുതുക്കിയത്. പെരുന്നാള്‍ അവധി നിഷേധിച്ചുള്ള ഉത്തരവ് ഇന്നലെയാണ് പുറത്തുവന്നത്. പിന്നാലെ ഇന്ന് രാവിലെയാണ് കേരള ചീഫ് കമ്മീഷണര്‍ ശൈഖ് ഖാദര്‍ റഹ്‌മാന്‍ ഉത്തരവ് പുതുക്കി ഇറക്കിയത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
