ഖത്തറില്‍ സ്വകാര്യ സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കും രണ്ട് ദിവസം അവധി

education ministry 2

ദോഹ: ഖത്തറിലെ സ്വകാര്യ സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്‌കൂള്‍, കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2025 മാര്‍ച്ച് 26-27, ബുധനാഴ്ചയും വ്യാഴാഴ്ചയും (അതായത്, റമദാന്‍ 26-27, ഹിജ്‌റ 1446) ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചതായി ഖത്തര്‍ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകള്‍, അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എന്നിവയിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നേരത്തേ ഈ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിരുന്നു. ചെറിയ പെരുന്നാള്‍ അനുബന്ധിച്ചാണ് അവധി.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading