കൊല്ലത്ത് കോളേജ് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു

InShot 20250317 184929333

കൊല്ലം: കൊല്ലത്ത് കോളേജ് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഉളിയക്കോവിലിലാണ് സംഭവം. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ആണ് കൊല്ലപ്പെട്ടത്. കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിയായിരുന്നു. കാറിലെത്തിയ സംഘമാണ് ഫെബിനെ ആക്രമിച്ചതെന്നാണ് വിവരം. അതേസമയം ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല.

മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഫെബിൻ്റെ അച്ഛനും  കുത്തേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബിൻ്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി. 

അതിനിടെ കൊല്ലത്ത് കടപ്പാക്കടയിൽ റെയിൽവെ ട്രാക്കിൽ ഒരു മൃതദേഹം കണ്ടെത്തി. സമീപത്ത് നിർത്തിയിട്ട മാരുതി കാറിൽ ചോരപ്പാടുകളുമുണ്ട്. ട്രാക്കിലെ മൃതദേഹം ഫെബിൻ്റെ കൊലയാളിയുടേതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. റെയിൽവേ ട്രാക്കിന് സമീപം ചോര പുരണ്ട നിലയിൽ കണ്ടെത്തിയ കാർ ഫെബിനെ അക്രമിക്കാൻ എത്തിയ വ്യക്തി ഉപയോഗിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading