സ്വര്‍ണക്കടയില്‍ ഫാന്‍സി ബ്രേസ്ലെറ്റുകള്‍ വിറ്റ പ്രവാസിക്ക് 90,000 ദിര്‍ഹം പിഴ

1q 51

ദുബായ്: ആഡംബര ആഭരണങ്ങള്‍ വില്‍ക്കുന്ന കടയില്‍ വ്യാജ ഫാന്‍സി ബ്രേസ്ലെറ്റുകള്‍ വിറ്റ പ്രവാസിക്ക് ദുബായ് കൊമേഴ്സ്യല്‍ കോടതി 90,000 ദിര്‍ഹം പിഴ വിധിച്ചു. ഉയര്‍ന്ന നിലവാരമുള്ള യഥാര്‍ഥ ആഭരണങ്ങള്‍ എന്ന് അവകാശപ്പെട്ടായിരുന്നു ഏഷ്യക്കാരനായ ഇയാള്‍ വ്യാജ ഫാന്‍സി ബ്രേസ് ലെറ്റുകള്‍ വിറ്റത്. നായിഫ് ബ്രാഞ്ചിലെ റീട്ടെയിലറെ സമീപിച്ച് മൂന്ന് പ്രീമിയം ബ്രാന്‍ഡ് ബ്രേസ്ലെറ്റുകള്‍ ആകെ 1,25,000 ദിര്‍ഹത്തിന് വില്‍ക്കുകയായിരുന്നു. പിന്നീട് ഈ രംഗത്തെ വിദഗ്ധര്‍ പരിശോധിച്ചപ്പോഴാണ് ബ്രേസ് ലെറ്റുകള്‍ വ്യാജമാണെന്നും 35,000 ദിര്‍ഹം മാത്രമേ വിലമതിക്കുകയുള്ളൂ എന്നും മനസിലായത്.

ഒരു ബ്രേസ്ലെറ്റില്‍ വ്യാജ ഹാള്‍മാര്‍ക്ക് ഉണ്ടായിരുന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ട് വെളിപ്പെടുത്തി. 18 കാരറ്റ് സ്വര്‍ണം 41 ഗ്രാം അടിസ്ഥാനമാക്കിയപ്പോള്‍ അതിന്റെ യഥാര്‍ഥ മൂല്യം 15,000 ദിര്‍ഹം മാത്രമാണെന്നും കണക്കാക്കുന്നു. വില്‍പനക്കാരന്‍ തെറ്റായി അവകാശപ്പെട്ട ആഡംബര ബ്രാന്‍ഡുകളുമായി ബന്ധമില്ലാത്ത അനുകരണങ്ങളാണെന്നും സ്ഥിരീകരിച്ചു. ഫോറന്‍സിക് ലബോറട്ടറി വിശകലനത്തിന്റെ അടിസ്ഥാനത്തില്‍, പ്രതി വാണിജ്യ തട്ടിപ്പ് നടത്തിയെന്നും ചില്ലറ വ്യാപാരിയെ തെറ്റിദ്ധരിപ്പിച്ചതായും സാമ്പത്തിക നഷ്ടം വരുത്തിയതായും കോടതി വിധിച്ചു.

തട്ടിപ്പുകാരന്‍ 90,000 ദിര്‍ഹം കൂടി തിരിച്ചടയ്ക്കണമെന്നും മുഴുവന്‍ പണവും അടയ്ക്കുന്നതുവരെ 5 ശതമാനം പലിശയും നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading