ദോഹ: ഖത്തറിലെ അല്‍ മസ്രൂഅ റോഡ് താല്‍ക്കാലികമായി അടച്ചിടുന്നു.
റോഡ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് റോഡ് അടച്ചിടുന്നത്. നാളെ, 2025 മാര്‍ച്ച് 17 തിങ്കളാഴ്ച ഒരു ദിവസത്തേക്ക് അല്‍ ഖോര്‍ കോസ്റ്റല്‍ റോഡ് മുതല്‍ അല്‍ ഖൗസ് സ്ട്രീറ്റ് വരെയുള്ള അല്‍ മസ്രൂഅ റോഡ് താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു.
ഈ സമയത്ത്, അല്‍ ഖോര്‍ കോസ്റ്റല്‍ റോഡില്‍ നിന്ന് വരുന്നവര്‍ സഫറാന്‍ സ്ട്രീറ്റില്‍ എത്താന്‍ സര്‍വീസ് റോഡ് ഉപയോഗിക്കാം അല്ലെങ്കില്‍ അല്‍ ഖീസ സ്ട്രീറ്റിലേക്ക് വലത്തേക്ക് തിരിഞ്ഞ് മറ്റ് സ്ട്രീറ്റുകള്‍ ഉപയോഗിച്ച് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
