ദോഹ: ഖത്തറില്‍ ചില സ്ഥലങ്ങളില്‍ മീന്‍ പിടിക്കുന്നത് നിരോധിച്ചു. 2025 ലെ മന്ത്രിതല തീരുമാനം നമ്പര്‍ 36 അനുസരിച്ച്, രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് റാസ് ബ്രൂക്ക് മുതല്‍ അഷൈറിജ് വരെയുള്ള ചില സ്ഥലങ്ങളില്‍ സ്ഥിരമായി മീന്‍വല (അല്‍-ഹാലി) ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് മുനിസിപ്പാലിറ്റി മന്ത്രാലയം നിരോധിച്ചു.
അതേസമയം ശാസ്ത്രീയ ഗവേഷണത്തിനോ പഠനത്തിനോ വേണ്ടി മത്സ്യബന്ധനം നടത്താന്‍ അധികാരപ്പെടുത്തിയതോ ലൈസന്‍സുള്ളതോ ആയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നിരോധനം ബാധകമല്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
