തിരുവനന്തപുരം: തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച പരിപാടിയില്‍ മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരനും പരിപാടിയില്‍ പങ്കെടുത്തു. കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിലാണ് ഇരുവരും പങ്കെടുത്തത്. പരിപാടിയുടെ ഭാഗമായ മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാര്‍ ഉത്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ പൊതുമരാമത്ത് മന്ത്രിയായ ജി സുധാകരനെയും മുന്‍ ഭക്ഷ്യ മന്ത്രിയായിരുന്ന സി ദിവാകരനെയും പുകഴ്ത്തിയും സംസാരിച്ചു.
അതിനിടെ സിപിഐഎം നേതാവ് ജി സുധാകരനുമായുള്ള ചിത്രം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ചിരിയും ചിന്തയുമെന്ന ക്യാപ്ഷനില്‍ ജി സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമിടയിലിരിക്കുന്ന ചിത്രമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
