ദോഹ: ഖത്തറില്‍ സാദ് അല്‍ സൗദ് നക്ഷത്രത്തിന്റെ ഉദയം ഇന്ന്. ‘ദി തേര്‍ഡ് സ്‌കോര്‍പിയോണ്‍’ എന്ന് അറിയപ്പെടുന്ന നക്ഷത്രത്തിന്റെ ഉദയത്തോടെ രാജ്യത്ത് കാലാവസ്ത മാറുമെന്നും ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം (ക്യുഎംഡി) അറിയിച്ചു. ഉദയത്തിന് ശേഷം 13 ദിവസം നക്ഷത്രം ആകാശത്ത് തുടരും. ഇതോടെ ഖത്തറില്‍ വസന്തകാലത്തിന് തുടക്കമാവും.
പകല്‍സമയത്ത് താപനില ഉയരും. രാത്രിയില്‍ താരതമ്യേന മിതമായ കാലാവസ്ഥയായിരിക്കും. അതേസമയം കാറ്റിന്റെ വേഗത കുറയും. ഇടിമിന്നലോടുകൂടിയ മഴ, പൊടിക്കാറ്റ്, മൂടല്‍മഞ്ഞ് എന്നിവയ്ക്കും സാധ്യതയുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
