കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു. നിലവില്‍ കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് വിമാനങ്ങള്‍ പുറപ്പെടുകയോ വിമാനത്താവളത്തിലേക്ക് എത്തുകയോ ചെയ്യില്ല.
യാത്രക്കാരുടെ സുരക്ഷയും പ്രവര്‍ത്തന തുടര്‍ച്ചയും ഉറപ്പാക്കുന്നതിനായി കുവൈത്ത് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് (സൗദി അറേബ്യ) തിരിച്ചുവിടും. അതേസമയം വിമാനത്താവളം വീണ്ടും തുറക്കുന്നതിനുള്ള സമയം അധികൃതര്‍ ഇതുവരെ അറിയിച്ചിട്ടല്ല. കൂടാതെ യാത്രക്കാര്‍ പുനഃക്രമീകരണവും ബദല്‍ ക്രമീകരണങ്ങളും സംബന്ധിച്ച അപ്ഡേറ്റുകള്‍ക്കായി എയര്‍ലൈനുകളുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
