ഡല്‍ഹി: എയര്‍ ഇന്ത്യ വിമാനക്കമ്പനി വയോധികയ്ക്ക് വീല്‍ചെയര്‍ നിഷേധിച്ചതായി പരാതി. തുടര്‍ന്ന് വിമാനത്താലളത്തില്‍ വീണ് പരിക്കേറ്റ് 82കാരിയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടും എയര്‍ ഇന്ത്യ വീല്‍ചെയര്‍ നല്‍കിയില്ലെന്നാണ് പരാതി. ഡല്‍ഹി വിമാനത്താലളത്തിലാണ് സംഭവം. നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ് യുവതി.
ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ ഫ്ളൈറ്റിലാണ് ടിക്കറ്റ് ബുക്ക് ചെയ്തതിരുന്നത്. വിമാനം മുതല്‍ വീല്‍ചെയര്‍ അനുവദിക്കണമെന്ന് പ്രത്യേകമായി ടിക്കറ്റില്‍ അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്. എന്നാല്‍ വിമാനത്താവളത്തില്‍ ഒരു മണിക്കൂറോളമാണ് വീല്‍ചെയറിനായി കാത്തിരുന്നത്. വീല്‍ചെയര്‍ ലഭിക്കാതെ വന്നതോടെ ഒരു കുടുംബാംഗത്തിന്റെ സഹായത്തോടെ ഏറെ ദൂരം നടക്കേണ്ടി വന്നു. അല്‍പ്പസമയം നടന്നപ്പോള്‍ കാലിന്റെ ബാലന്‍സ് നഷ്ടമായി വയോധിക വീഴുകയായിരുന്നു.
അന്തരിച്ച ലെഫ്റ്റനന്റ് ജനറലിന്റെ ഭാര്യയായ രാജ് പാസ്രിച്ച(82)യ്ക്കാണ് എയര്‍ലൈനിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്. ചെറുമകള്‍ പരുള്‍ കന്‍വാറാണ് സമൂഹ മാധ്യമത്തിലൂടെ ഈ വിവരം പുറംലോകത്തെ അറിയിച്ചത്. ഇത് എയര്‍ ഇന്ത്യയുടെയും ശ്രദ്ധയില്‍പെട്ടു. വീണുപരിക്കേറ്റ മുത്തശ്ശിക്ക് വിമാനക്കമ്പനി അധികൃതര്‍ പ്രാഥമിക ചികില്‍സ പോലും നല്‍കിയില്ലെന്നും പരുള്‍ കന്‍വാര്‍ ആരോപിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
