ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവലിനുള്ള രജിസ്‌ട്രേഷന്‍ മാര്‍ച്ച് 16 വരെ

senyar fest

ദോഹ: ഖത്തറില്‍ കത്താറ, കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സെന്‍യാര്‍ ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 16 മുതല്‍ കത്താറ ബീച്ചില്‍ നടക്കും. പങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. മാര്‍ച്ച് 16 വരെ രജിസ്‌ട്രേഷന് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.

പരമ്പരാഗത ഹാന്‍ഡ്-ലൈന്‍ ഫിഷിംഗ് ‘ഹദ്ദാഖ്’ മത്സരവും ലിഫ ഫെസ്റ്റിവലുമാണ് സെന്‍യാര്‍ ഫെസ്റ്റിവലിന്റെ മുഖമുദ്ര. ഖത്തറിന്റെ സമുദ്ര പൈതൃകത്തെ സാംസ്‌കാരിക ആഘോഷങ്ങളുമായി സംയോജിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഫെസ്റ്റിവല്‍ നടത്തുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മത്സ്യബന്ധന സാങ്കേതികതയ്ക്കുള്ള ആദരസൂചകമായ ഹാന്‍ഡ്-ലൈന്‍ ഫിഷിംഗ് ‘ഹദ്ദാഖ്’ മത്സരമാണ് ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണം.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ നിയുക്ത സ്ഥലങ്ങളില്‍ നേരിട്ടോ രജിസ്റ്റര്‍ ചെയ്യാം. 850 ക്യാപ്റ്റന്‍മാരും നാവികരും ഉള്‍പ്പെടെ ഏകദേശം 69 പരമ്പരാഗത പായ്ക്കപ്പലുകള്‍ കഴിഞ്ഞ വര്‍ഷത്തെ ഫെസ്റ്റില്‍ പങ്കെടുത്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading