വിമാനത്താവളത്തില്‍ വയോധികയ്ക്ക് വീല്‍ചെയര്‍ നിഷേധിച്ച സംഭവം; വിശദീകരണവുമായി എയര്‍ഇന്ത്യ

1q 11

ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ വയോധികയ്ക്ക് വീല്‍ചെയര്‍ നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ രംഗത്ത്. യാത്രക്കാരി വന്നത് വൈകിയാണെന്നും തിരക്ക് കാരണം യാത്രക്കാരിയും ബന്ധുക്കള്‍ക്കും കാത്തിരുന്ന സമയത്ത് വീല്‍ ചെയര്‍ നല്‍കാനായില്ലെന്നും എയര്‍ ഇന്ത്യ വക്താവ് വാര്‍ത്താ ഏജന്‍സിയോട് വിശദീകരിച്ചു. വീല്‍ ചെയറിനായി ഒരു മണിക്കൂര്‍ കാത്തിരുന്നുവെന്ന വാദം തെറ്റാണ്. വീല്‍ ചെയര്‍ ഒരിക്കല്‍ പോലും നിഷേധിച്ചിട്ടില്ലെന്നും എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി.

അതേസമയം എയര്‍ ഇന്ത്യ അധികൃതര്‍ ഡല്‍ഹിവിമാനത്താവളത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത വീല്‍ ചെയര്‍ നല്‍കാത്തതിനെ തുടര്‍ന്ന് നടക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ് വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് പരാതി. നിലവില്‍ വയോധിക ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വീണ് പരിക്കേറ്റപ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് തന്നെ പ്രാഥമിക ചികിത്സ നല്‍കി. യാത്ര തുടരാന്‍ ബന്ധുക്കള്‍ തന്നെ തീരുമാനിക്കുകയായിരുന്നു.

വീല്‍ ചെയര്‍ നിഷേധിച്ചതിന് പിന്നാലെ വീണ് ഗുരുതരമായി പരിക്കേറ്റ വയോധികയുടെ കൊച്ചുമകള്‍ പാറുള്‍ കന്‍വര്‍ ആണ് പരാതിയുമായി രംഗത്തെത്തിയത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എയര്‍ ഇന്ത്യ വീല്‍ ചെയര്‍ നല്‍കിയില്ലെന്നും മുത്തശ്ശിക്ക് കൃത്യമായ ചികിത്സ ലഭിച്ചത് വിമാനത്തില്‍ യാത്ര ചെയ്ത് ബംഗളൂരുവിലെത്തിയ ശേഷം മാത്രമാണെന്നും കൊച്ചുമകള്‍ പാറുള്‍ കന്‍വര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

അന്തരിച്ച മുന് ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയാണ് 82 വയസുകാരിയായ പ്രസിച്ച രാജ്. ഈമാസം നാലിന് ഡല്‍ഹിയില്‍ കൊച്ചുമകന്റെ വിവാഹത്തില്‍ പങ്കെടുത്ത് ബെഗളൂരുവിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഇന്നലെയാണ് യുവതി കുറിപ്പ് എക്‌സില്‍ പോസ്റ്റ് ചെയ്തത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading