കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ ജോലി ഒഴിവ്

kuwait embassy

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ അറബിക് ഇന്റര്‍പ്രറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അറബിക് ട്രാന്‍സ്ലേഷന്‍, ഇന്റര്‍പ്രട്ടേഷന്‍, മോണിറ്ററിംഗ്, മന്ത്രാലയങ്ങളിലെ നടപടിക്രമങ്ങള്‍ എന്നിവ അറിഞ്ഞിരിക്കണം.

  • അറബിക് ട്രാന്‍സ്ലേഷനില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമോ ഡിപ്ലോമയോ ഉണ്ടായിരിക്കണം.
  • ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിവുണ്ടായിരിക്കണം.
  • ഹിന്ദി ഉള്‍പ്പെടെയുള്ള മറ്റ് ഇന്ത്യന്‍ ഭാഷകള്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന
  • നിലവില്‍ കുവൈത്തില്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം
  • 25-40 വയസ്സാണ് പ്രായപരിധി
  • ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം
  • ശമ്പളം KD 850 + COLA(14.5%)

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ admnkuwait@mea.gov.in എന്ന ഇമെയില്‍ വിലാസത്തിലേക്കും CC to admnkuwait@outlook.com എന്ന വിലാസത്തിലേക്കും വിശദമായ ബയോഡാറ്റ, റസിഡന്റ് ഐഡിയുടെ കോപ്പി എന്നിവ അയക്കുക.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading