കുവൈത്ത് സിറ്റി: കുവൈത്തില്‍ റമദാന്‍ വ്രതാനുഷ്ഠാനം ലംഘിക്കുന്നവര്‍ക്ക് 100 ദിനാര്‍ പിഴയും തടവും വിധിക്കുമെന്ന് മുന്നറിയിപ്പ്. റമദാനില്‍ പരസ്യമായി ഭക്ഷണം കഴിക്കുന്നവര്‍ക്കാണ് ശിക്ഷ ലഭിക്കുക. അസുഖമോ യാത്രയോ പോലുള്ള നിയമാനുസൃതമായ ഒഴികഴിവുകളില്ലാതെ മനഃപൂര്‍വം പകല്‍സമയത്ത് പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഈ നിയമം കടകള്‍ക്കും ബാധകമാണ്. കടകളുടെയും റസ്റ്റോറന്റുകളുടെയും പ്രവര്‍ത്തന സമയം സംബന്ധിച്ച് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കുവൈത്ത് മുനിസിപ്പാലിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. സൂര്യാസ്തമയത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് ഇഫ്താറിനുള്ള തയ്യാറെടുപ്പുകള്‍ക്ക് അനുമതിയുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
