ഇംഫാല്‍: മണിപ്പൂരില്‍ ഭൂചലനം. ഒരു മണിക്കൂറിനുള്ളില്‍ 5.7, 4.1 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മണിപ്പൂര്‍ കേന്ദ്രം അറിയിച്ചു. ആദ്യ ഭൂചലനം രാവിലെ 11.06 ഓടെ ഉണ്ടായപ്പോള്‍ രണ്ടാമത്തേത് ഉച്ചയ്ക്ക് 12.20 ഓടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ഭൂചലനങ്ങളുടെയും പ്രഭവകേന്ദ്രം മണിപ്പൂരിലെ കാംജോംഗാണ്.
അസമിലെ ഗുവാഹത്തിയിലും മേഘാലയയുടെ ചില ഭാഗങ്ങളിലും തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നേരത്തെ, മ്യാന്‍മറില്‍ രണ്ട് നേരിയ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മണിപ്പൂരിലെ കാംജോങ് ജില്ല മ്യാന്‍മറിന്റെ അതിര്‍ത്തിയാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
