അബുദാബി: യുഎഇയില്‍ വധശിക്ഷയ്ക്ക് വിധേയായ ഉത്തര്‍ പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ സംസ്‌കാരം ഇന്ന് നടക്കും. ഷഹസാദിയുടെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കണമെന്ന് വിദേശകാര്യമന്ത്രാലയം വഴി കുടുംബം ആവശ്യപ്പെട്ടെങ്കിലും യുഎഇയുടെ അനുമതി ലഭിച്ചില്ല. ഇതോടെ സംസ്‌കാരം യുഎഇയില്‍ തന്നെ നടത്താന്‍ തീരുമാനമാനിച്ചു.
അതേസമയം സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎഇ അനുമതി നല്‍കിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പങ്കെടുക്കാന്‍ ആകില്ലെന്ന് കുടുംബം അറിയിച്ചു. 2021ലായിരുന്നു ഷഹ്സാദി അബുദാബിയില്‍ എത്തിയത്. കെയര്‍ ഗീവര്‍ ആയി ജോലി ചെയ്തിരുന്ന വീട്ടിലെ നാലുമാസം പ്രായമായ കുട്ടി മരണപ്പെട്ടതിന് കാരണം ഷഹ്‌സാദിയാണെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ കേസിലാണ് വധശിക്ഷ വിധിച്ചത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
