കുറഞ്ഞ വിലയിൽ കാറുകൾ; ലേലം 9ന്

InShot 20261108 170343337

ദോഹ: ഖത്തറിൽ കോടതി ലേലം 9ന്. സുപ്രീം ജുഡീഷ്യൽ കൗൺസിൽ, മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ച്, നവംബർ 9 തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതൽ 7 മണി വരെ ലേലം നടക്കും. ‘കോർട്ട് മസാദാത്ത്’ (Court Mzadat) ആപ്ലിക്കേഷൻ വഴിയാണ് കാറുകളുടേയും സമുദ്രോപകരണങ്ങളുടേയും (marine equipment) ഓൺലൈൻ ലേലം നടക്കുക.

വാഹനങ്ങൾ, സമുദ്രോപകരണങ്ങൾ, ട്രെയിലറുകൾ, ജനറേറ്ററുകൾ, പോർട്ടബിൾ ക്യാബിനുകൾ (porta cabins), മോട്ടോർ ബൈക്കുകൾ എന്നിവ ലേലത്തിനുണ്ട്. വില ഉൾപ്പെടെയുള്ള ഇനങ്ങളുടെ വിശദാംശങ്ങൾ കോർട്ട് ആപ്പ് വഴി അറിയാൻ സാധിക്കും.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like