‘ഗുണനിലവാരമില്ല’; ഫെറിൻജെക്റ്റ്’ അയൺ മരുന്ന് ഉപയോഗിക്കരുത്

InShot 20261108 174346110

ദോഹ: ഖത്തറിൽ ‘ഫെറിൻജെക്റ്റ്’ (Ferinject)-ന്റെ എല്ലാ മരുന്നുകളും തിരികെ വിളിക്കുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു.

മന്ത്രാലയത്തിന്റെ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ, ‘ഫെറിൻജെക്റ്റ് 50 mg/mL’ എന്ന മരുന്ന് നിർമ്മാതാക്കൾ നിശ്ചയിച്ചിട്ടുള്ള രാസ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെന്നും മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുന്നതുമൂലമുണ്ടാകുന്ന വിളർച്ച (iron deficiency anemia) ചികിത്സിക്കാൻ ഉപയോഗിക്കുന്ന, സിരകളിലൂടെ നൽകുന്ന (intravenous) മരുന്നാണ് ഫെറിൻജെക്റ്റ്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like