ഖത്തറിന് രണ്ട് അതിർത്തികൾ കൂടി; എൻട്രി- എക്സിറ്റ് പോയിന്റുകളിൽ ഭേദഗതി

InShot 20261108 223349440

ദോഹ: ഖത്തറിലേക്കുള്ള എൻട്രി- എക്സിറ്റ് പോയിന്റുകളിൽ വീണ്ടും സ്ഥലങ്ങൾ ഉൾപ്പെടുത്തി. രാജ്യത്തേക്കുള്ള പ്രവേശന, പുറത്തുകടക്കൽ കവാടങ്ങൾ നിശ്ചയിക്കുന്നത് സംബന്ധിച്ച 2023-ലെ 37-ാം നമ്പർ തീരുമാനത്തിൽ ആഭ്യന്തര മന്ത്രി ഭേദഗതി വരുത്തി. മാറ്റം വരുത്തിയ, 2026-ലെ 40-ാം നമ്പർ തീരുമാനം ഔദ്യോഗിക ഗസറ്റിന്റെ 2026-ലെ 21-ാം ലക്കത്തിൽ പ്രസിദ്ധീകരിച്ചു.

ഉം അൽ ഹൗൾ ബേസ് പോർട്ട്‌, ദുഖാൻ എയർബേസ് എയർപോർട്ട് എന്നിവയാണ് പുതിയ അതിർത്തികൾ.

തുറമുഖങ്ങൾ” (Seaports) എന്ന വിഭാഗത്തിലാണ് അൽ ഹൗൾ ബേസ് പോർട്ട് (Umm Al Houl Base Port), വിമാനത്താവളങ്ങൾ” (Air Ports) എന്ന ഖണ്ഡികയിലേക്ക് (4) ദുഖാൻ എയർ ബേസ് എയർപോർട്ടും (Dukhan Air Base Airport) പുതിയതായി ചേർത്തു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ‘ഐസോടീയേഴ്സ്-പ്ലസ്’ ഐ ഡ്രോപ്പുകൾ പിൻവലിച്ചു

  • ‘ഗുണനിലവാരമില്ല’; ഫെറിൻജെക്റ്റ്’ അയൺ മരുന്ന് ഉപയോഗിക്കരുത്

  • കുറഞ്ഞ വിലയിൽ കാറുകൾ; ലേലം 9ന്