സൗദി അരാംകോ കെട്ടിടത്തിന് നേരെ ആക്രമണശ്രമം

InShot 20261108 155152919

റിയാദ്: സൗദി അരാംകോയുടെ കെട്ടിടത്തിന് നേരെ ആക്രമണം. ഇന്ന്, നവംബർ 8 ഞായറാഴ്ച, റിയാദിലെ അരാംകോയുടെ ആക്രമണശ്രമം നടന്നതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെത്തുടർന്ന് ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ കെട്ടിടത്തിൽ പതിച്ചതിനെത്തുടർന്ന് ചെറിയ കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു. എന്നാൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സംഭവസ്ഥലത്ത് ബന്ധപ്പെട്ട അധികൃതർ ഉടൻ തന്നെ എത്തിച്ചേരുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തതായി മന്ത്രാലയം കൂട്ടിച്ചേർത്തു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like