ഖത്തറിൽ ലൈസൻസില്ലാതെ വീടുകളിൽ നടത്തുന്ന കച്ചവടം; പിടികൂടിയാൽ കർശന നടപടി, മുന്നറിയിപ്പ് നൽകി മന്ത്രാലയം

InShot 20261109 143105685

ദോഹ: ഖത്തറിൽ ലൈസൻസ് ഇല്ലാതെ വീടുകളിലും റോഡ് സൈഡുകളിലും നടത്തുന്ന കച്ചവടങ്ങൾക്കെതിരെ മുന്നറിയിപ്പുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. ബിസിനസ്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ൻ മന്ത്രാലയം എല്ലാ ബിസിനസ്സ് ഉടമകളോടും ആവശ്യപ്പെട്ടു.

അധികൃതരിൽ നിന്ന് ആവശ്യമായ ലൈസൻസുകൾ നേടാതെ, റോഡുകളിലും തെരുവുകളിലും സാധനങ്ങൾ വിൽക്കുന്നതോ, വീടുകൾ വിൽപ്പന കേന്ദ്രങ്ങളായോ കടകളായോ ഉപയോഗിക്കുന്നതോ നിയമലംഘനമാണെന്നും, ഇതിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മന്ത്രാലയം വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like