കുഞ്ഞുങ്ങളുടെ ഗ്രൈപ്പ് വാട്ടറിൽ ആൽക്കഹോൾ; ഉപയോഗിക്കരുതെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

InShot 20261109 184511322

ദോഹ: ‘ബേബീസ് മാജിക് ടീ ബേബി സ്ലീപ്പ് എന്ന ഗ്രൈപ്പ് വാട്ടർ’ (4 ഔൺസ് / 120 മില്ലി) ഉപയോഗിക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) മുന്നറിയിപ്പ് നൽകി. കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്നതും രേഖപ്പെടുത്താത്തതുമായ ആൽക്കഹോളുകൾ ഉൽപ്പന്നത്തിൽ അടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

‘Lot 25122bw’ എന്ന ബാച്ചിൽപ്പെട്ട ഉൽപ്പന്നങ്ങൾക്കാണ് ഈ പ്രശ്നമുള്ളത്. ഈ ഉൽപ്പന്നം ഖത്തറിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും, ഓൺലൈനായി വാങ്ങാൻ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു. ഉൽപ്പന്നത്തിന്റെ ഉപയോഗം ഉടൻ നിർത്തിവെക്കണമെന്നും അത് നശിപ്പിച്ചുകളയണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അതേസമയം ഉപയോഗിച്ചതിന് ശേഷം കുട്ടികളിൽ എന്തെങ്കിലും ശാരീരിക അസ്വസ്ഥതകളോ ലക്ഷണങ്ങളോ കണ്ടാൽ, ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണെന്നും മന്ത്രാലയം അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like