സ്‌ക്രീൻഷോട്ട് എടുക്കുക, ഉടൻ റിപ്പോർട്ട് ചെയ്യുക: സൈബർ ഭീഷണികൾക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം

interior new

ദോഹ: ഖത്തറിൽ സൈബർ ഭീഷണികളോ മറ്റ് സൈബർ കുറ്റകൃത്യങ്ങളോ ഉണ്ടായാൽ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സാമ്പത്തിക തട്ടിപ്പ്, ബ്ലാക്ക്‌മെയിലിംഗ്, അക്കൗണ്ട് ഹാക്കിംഗ് എന്നിവയ്ക്ക് നിങ്ങളോ കുടുംബാംഗങ്ങളോ ഇരയായാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ചും മന്ത്രാലയം നിർദ്ദേശങ്ങൾ നൽകി.

ഇത്തരം സൈബർ ഭീഷണികൾക്ക് ഇരയാവുകയോ സൈബർ കുറ്റവാളികൾ ബന്ധപ്പെടുകയോ ചെയ്യുന്നവർ, കുറ്റവാളിയുമായി നടത്തിയ എല്ലാ സംഭാഷണങ്ങളുടെയും സന്ദേശങ്ങളുടെയും സ്ക്രീൻഷോട്ടുകൾ എടുത്ത് സൂക്ഷിക്കണമെന്നും മന്ത്രാലയം ഉപദേശിച്ചു. അതേസമയം ഭീഷണിപ്പെടുത്തുന്നവരുമായി (ബ്ലാക്ക്‌മെയിലർമാർ) കൂടുതൽ ആശയവിനിമയം നടത്തുന്നത് ഒഴിവാക്കണമെന്നും, സംഭവങ്ങൾ ഉടൻ തന്നെ ഔദ്യോഗിക സംവിധാനങ്ങൾ വഴി റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

മന്ത്രാലയത്തിന്റെ ഇക്കണോമിക് ആൻഡ് സൈബർ ക്രൈംസ് ഡിപ്പാർട്ട്‌മെന്റുമായി 66815757 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ, 2347333 എന്ന നമ്പറിലോ ബന്ധപ്പെടാം. മെട്രാഷ്’ (Metrash) ആപ്പ് വഴിയും പരാതികൾ സമർപ്പിക്കാവുന്നതാണ്. മെട്രാഷ് ആപ്പ് തുറന്ന് “Security Complaint” തിരഞ്ഞെടുക്കുക, തുടർന്ന് “Cyber Crime” എന്നത് തിരഞ്ഞെടുത്ത്, ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് റിപ്പോർട്ട് സമർപ്പിക്കുക.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like