ദോഹ: ഖത്തറിൽ പ്രവർത്തിക്കുന്ന കടകളിൽ ബിസിനസ് ലൈസൻസിന്റെ പ്രിന്റ് ചെയ്ത പകർപ്പിന് പകരം ഒരു ക്യുആർ (QR) കോഡ് പ്രദർശിപ്പിക്കാൻ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ അനുമതി. സ്ഥാപനത്തിന്റെ വിവരങ്ങളും ലൈസൻസ് സംബന്ധമായ വിവരങ്ങളും വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കാൻ ക്യൂ ആർ കോഡുകൾ സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
‘വൺ വിൻഡോ’ (One Window) പ്ലാറ്റ്‌ഫോം (http://sw.gov.qa) വഴി ക്യുആർ കോഡ് നേടാവുന്നതാണ്. ഇത് നിങ്ങളുടെ ബിസിനസ് സ്ഥാപനത്തിനുള്ളിൽ എല്ലാവർക്കും കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണം.
ക്യൂ കോഡ് ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ: ബിസിനസ് ലൈസൻസിന്റെ പകർപ്പിന് പകരം ക്യുആർ കോഡ് ഉപയോഗിച്ചാൽ മതിയാകും. സ്ഥാപനത്തിന്റെ വിവരങ്ങളും ലൈസൻസ് സംബന്ധമായ വിവരങ്ങളും എളുപ്പത്തിൽ ലഭിക്കും. സ്ഥാപനത്തിന്റെ വിവരങ്ങൾ പരിശോധിക്കുന്നത് കൂടുതൽ ലളിതമാക്കും. ഔദ്യോഗികവും കാലികവുമായ വിവരങ്ങൾ നേരിട്ട് ലഭ്യമാകും. രാജ്യത്തെ കമ്പനികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും ഉപഭോക്താക്കൾക്കും നിയന്ത്രണ ഏജൻസികൾക്കും (Regulatory bodies) ഉപയോഗിക്കാം.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
