തിരുവനന്തപുരം: വിമാനയാത്രയ്ക്കിടെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ച മലയാളി യാത്രക്കാരന്‍ പിടിയില്‍. ദമാമില്‍നിന്ന് തിരുവനന്തപുരത്തേക്കു വന്ന എയര്‍ഇന്ത്യ എക്‌സ്പ്രസിലാണ് സംഭവം. ആലപ്പുഴ മാന്നാര്‍ ഇരമത്തൂര്‍ സ്വദേശിയായ 54കാരനെയാണ് അധികൃതര്‍ പിടികൂടിയത്. ഒളിപ്പിച്ചു കടത്തിയ ലൈറ്റര്‍ ഉപയോഗിച്ചാണ് ഇയാള്‍ സിഗരറ്റ് കത്തിച്ചത്.
ശുചിമുറിക്കുള്ളില്‍ പുക ഉയര്‍ന്നതോടെ വിമാനത്തിലെ സുരക്ഷാ അലാം മുഴങ്ങുകയും യാത്രക്കാരനെ ജീവനക്കാര്‍ പിടികൂടുകയുമായിരുന്നു. എയര്‍ഇന്ത്യ എക്‌സ്പ്രസിലെ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വലിയതുറ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ തീപിടിക്കുന്ന വസ്തുക്കള്‍ ഒന്നുംതന്നെ കൈവശമോ ബാഗിലോ സൂക്ഷിക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചതിനാണ് നടപടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
