ദോഹ: ഖത്തറില്‍ ആദ്യമായി ഏഷ്യന്‍ നട്സ് ആന്‍ഡ് ഡ്രൈ ഫ്രൂട്ട്സ് എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസിലെ സെലിബ്രേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ആദ്യ ഏഷ്യന്‍ നട്സ് ആന്‍ഡ് ഡ്രൈ ഫ്രൂട്ട്സ് എക്സിബിഷന്‍ 2025 മാര്‍ച്ച് 1, ശനിയാഴ്ച മുതല്‍ 10 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 7:30 മുതല്‍ അര്‍ദ്ധരാത്രി 12 വരെ സൂഖ് വാഖിഫിലെ ഈസ്റ്റേണ്‍ സ്‌ക്വയറിലാണ് മേള നടക്കുന്നത്.
ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, പാകിസ്ഥാന്‍, ഇറാന്‍, തുര്‍ക്കിയെ എന്നിവിടങ്ങളില്‍ നിന്നുള്ള വിതരണക്കാര്‍ എക്‌സിബിഷനില്‍ പങ്കെടുക്കും. ഉയര്‍ന്ന ഗുണമേന്മയുള്ളതും അതുല്യവുമായ രുചിക്ക് പേരുകേട്ട ഏറ്റവും മികച്ച അണ്ടിപ്പരിപ്പും ഉണങ്ങിയ പഴങ്ങളും ഉത്പാദിപ്പിക്കുന്നതില്‍ പ്രശസ്തമായ രാജ്യങ്ങള്‍ മേളയില്‍ പങ്കാളികളാവും. റമദാന് അവശ്യ ഘടകമായതിനാല്‍ നട്‌സ മേള വിശുദ്ധ റമദാന്‍ മാസത്തില്‍ നടത്തുന്നത്.
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും മികച്ച നട്‌സ്, ഡ്രൈ ഫ്രൂട്‌സ് എന്നിവ പ്രദര്‍ശിപ്പിക്കുന്നതിന് ആദ്യമായി ഒരു എക്‌സിബിഷന്‍ ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് മേളയുടെ ജനറല്‍ സൂപ്പര്‍വൈസര്‍ ഖാലിദ് സെയ്ഫ് അല്‍ സുവൈദി പറഞ്ഞു. റമദാന്‍ മാസത്തില്‍ ഈ ഉല്‍പ്പന്നങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡിന്റെ പ്രതികരണമായാണ് ഞങ്ങള്‍ ഈ സമയം മേളയ്ക്ക് തിരഞ്ഞെടുത്തത്. യഥാര്‍ത്ഥ ഉറവിടങ്ങളില്‍ നിന്ന് നേരിട്ട് വരുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള നാടന്‍ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനുള്ള അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
