ദുബായ്: ദുബായി പേപ്പര്‍ വര്‍ക്കുകള്‍ ഒഴിവാക്കി സെക്കന്‍ഡുകള്‍ക്കുകള്ളില്‍ വിസ പുതുക്കാന്‍ കഴിയുന്ന എ.ഐ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അവതരിപ്പിച്ച സലാമ പ്ലാറ്റ്‌ഫോം വഴി രണ്ട് മിനിട്ടിനുള്ളില്‍ മുഴുവന്‍ നടപടികളും പൂര്‍ത്തീകരിക്കാം. ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെയും സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ പ്ലാറ്റ്‌ഫോം ആവിഷ്‌കരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
യുഎഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍, ആരുടെയൊക്കെ പേരില്‍ വിസ നല്‍കിയിട്ടുണ്ടോ ആ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്തും. എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) പുതുക്കാന്‍ സമയമായ വിസയുടെ ഉള്‍പ്പടെ വിവരങ്ങള്‍ അനലൈസ് ചെയ്ത് നിര്‍ദേശങ്ങള്‍ ഇങ്ങോട്ട് ചോദിക്കും. പുതുക്കേണ്ടവ പുതുക്കാം. ക്യാന്‍സല്‍ ചെയ്യേണ്ടവ അങ്ങനെയും ചെയ്യാം. പണമടച്ച് ഡോക്യുമെന്റ് അപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. ഒരു ഓഫീസിലും പോകേണ്ട. ഒരു പേപ്പറും നീക്കേണ്ട. നിലവില്‍ റെസിഡന്‍സ് വിസ പുതുക്കാനും ക്യാന്‍സല്‍ ചെയ്യാനും മാത്രമാണ് സൗകര്യം. നിരവധി പേര്‍ ജോലി ചെയ്യുന്ന കമ്പനികള്‍ക്ക് വലിയ പ്രയോജനമാണിത്. വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ എന്നിവയിലും ഈ സേവനങ്ങള്‍ പിന്നീട് നല്‍കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
