പ്രവാസികള്‍ക്ക് 50 ദിനാര്‍ വീതം ധനസഹായമെന്ന് പ്രചാരണം; മുന്നറിയിപ്പുമായി സെന്‍ട്രല്‍ ബാങ്ക്

kuwait dinar

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതായി അവകാശപ്പെടുന്ന വ്യാജ പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുമായി യാതൊരു ബന്ധവുമില്ലെന്നും ബാങ്ക് വ്യക്തമാക്കി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പൗരന്മാരും പ്രവാസികളും ഉള്‍പ്പെടെ നിലവില്‍ കുവൈത്തില്‍ താമസിക്കുന്ന ഓരോ വ്യക്തിക്കും 50 കുവൈത്തി ദിനാറിന്റെ സാമ്പത്തിക സഹായം സെന്‍ട്രല്‍ ബാങ്ക് നല്‍കുന്നുണ്ടെന്നാണ് പരസ്യം. ഇത്തരം ഒരു സംരംഭവും നിലവിലില്ലെന്നും സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ ഇത്തരം വഞ്ചനാപരമായ പ്ലാറ്റ്ഫോമുകളുമായി പങ്കിടുന്നത് സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇടയാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading