ഖാര്‍ത്തും: സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 46 പേര്‍ മരിച്ചു. പറന്നുയരുന്നതിനിടെ ജനവാസ മേഖലയിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിന് വടക്ക് കിഴക്കുള്ള ഓംദുര്‍മാനിലെ സൈനിക താവളത്തിനടുത്താണ് അപകടം. രാജ്യത്തെ ഏറ്റവും വലിയ സൈനികകേന്ദ്രമാണിത്.
സാങ്കേതിക തകരാണ് അപകടകാരണമെന്ന് സൈനികരെ ഉദ്ദരിച്ച് വാര്‍ത്ത എജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ പത്ത് പേര്‍ക്ക് ഗുരുരമായി പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
