റിയാദ്: സൗദി അറേബ്യയില്‍ എയ്ഡ്സ് വ്യാപിക്കുന്നുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ആരോഗ്യ മന്ത്രാലയം. ഒറ്റപ്പെട്ട കേസുകളാണ് കണ്ടെത്തുന്നതെന്നും ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി വ്യക്തമാക്കി. എയ്ഡ്‌സ് ബാധയുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചതല്ല. ലോകത്തിലെ ഏറ്റവും കുറഞ്ഞ എച്ച്‌ഐവി വ്യാപന നിരക്കുള്ള രാജ്യമാണ് സൗദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗദിയിലും അറബ് മേഖലയിലും എയ്ഡ്‌സ് കേസുകള്‍ കൂടുന്നതായി ഒരു ഡോക്ടര്‍ അവകാശപ്പെടുന്ന വിഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചത്. ഇതിന് മറുപടിയായാണ് ആരോഗ്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. അതേസമയം, ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ എയ്ഡ്‌സിനെക്കുറിച്ച് പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അനുസരിച്ച് സൗദിയില്‍ എച്ച്‌ഐവി ബാധിതരില്‍ 90 ശതമാനം പേരും പുരുഷന്മാരാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
