തിരുവനന്തപുരം: സ്വന്തം മക്കളെ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ വിട്ട് പഠിപ്പിക്കുന്ന എയ്ഡഡ്-സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരെ കണ്ടെത്താന്‍ വിദ്യാഭ്യാസ വകുപ്പ് നടപടി ആരംഭിച്ചു. കുട്ടികളെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അയക്കാത്ത 120 അധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. ബാക്കിയുള്ള അധ്യാപകരുടെ പട്ടിക ഉടന്‍ തയ്യാറാക്കും. പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന അധ്യാപകര്‍ തന്നെ സ്വന്തം കുട്ടികളെ സ്വകാര്യ സ്‌കൂളുകളില്‍ അയക്കുന്നത് പൊതുവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത കുറയ്ക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
കഴിഞ്ഞ വര്‍ഷങ്ങളിലെ അഡ്മിഷന്‍ താരതമ്യം ചെയ്യുമ്പോള്‍ ഈ അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു. അധ്യാപകനായിരിക്കുന്ന സ്‌കൂളുകളില്‍ പോലും മക്കളെ ചേര്‍ക്കാത്ത സാഹചര്യം സാധാരണക്കാര്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് ചോദിച്ചു. അതേസമയം ഇത്തരം അധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
