കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇനി ഇമിഗ്രേഷന്‍ നടപടികള്‍ ഇരുപത് സെക്കന്‍ഡില്‍ ഓഫീസറെ കാണാതെ പൂര്‍ത്തിയാക്കാനാവും. ഇതിനായി ഓാണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.
ചെയ്യേണ്ടത് ഇത്രമാത്രം:
– https://ftittp.mha.gov.in/fti/ എന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുത. പോര്‍ട്ടലില്‍ സൈന്‍ അപ്പ് ചെയ്ത് പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുക.
– ആവശ്യമായ രേഖകള്‍ അപലോഡ് ചെയ്യുക (പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, നിലവിലെ അഡ്രസ് തെളിയിക്കുന്ന രേഖ, OCI കാര്‍ഡ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) ഏത് രാജ്യത്തേക്കാണോ പോകുന്നത് അത് തെളിയിക്കുന്ന രേഖ ) എന്നിവയുടെ സ്‌കാന്‍ ചെയ്ത കോപ്പി )
– ബയോമെട്രിക് എന്‍ട്രോള്‍മെന്റ് പൂര്‍ത്തിയാക്കുക. (അടുത്തുള്ള FRRO ഓഫീസ്, കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ കൗണ്ടര്‍ എന്നിവിടങ്ങളില്‍ സേവനം ലഭിക്കും.)
നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിക്കാം എട്ട് സ്മാര്‍ട്ട് ബയോമെട്രിക് ഇ-ഗേറ്റുകള്‍ അറൈല്‍വല്‍സില്‍ നാലും ഡിപ്പാര്‍ച്ചര്‍ ഗേറ്റില്‍ നാലും ബയോമെട്രിക് ഗേറ്റുകള്‍ വീതം സ്ഥാപിച്ചിട്ടുണ്ട്).
ഇ-ഗേറ്റുകള്‍ ഉപയോഗിക്കേണ്ടത് ഇപ്രകാരം:
– പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്യുക
– ഫേസ് തിരിച്ചറിയലിന് തുടര്‍ന്നുള്ള ക്യാമറയില്‍ നോക്കുക.
– ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കടന്നുപോകുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
