ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുടെ ഡാറ്റ സംരക്ഷണം ശക്തമാക്കുന്നു. മൂന്നാം സാമ്പത്തിക മേഖലയുടെ തന്ത്രത്തിന് അനുസൃതമായും സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നതിനും ഡാറ്റ സുരക്ഷിതമാക്കുന്നതിനുമുള്ള ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഡാറ്റ സംരക്ഷണം, ഭരണം, സുരക്ഷ എന്നിവയില്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് സജ്ജീകരിച്ചു. ഓര്‍ഗനൈസേഷണല്‍, ഡാറ്റാ ഗവേണന്‍സ്, കസ്റ്റമര്‍ പ്രൊട്ടക്ഷന്‍, ഡാറ്റ സെക്യൂരിറ്റി, ബിസിനസ്, ഡിസാസ്റ്റര്‍ റിക്കവറി തുടങ്ങിയ പ്രധാന ഘട്ടങ്ങളെ അഭിസംബോധന ചെയ്യുന്നതാണ് പുതിയ നിയന്ത്രണങ്ങള്‍.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ലക്ഷ്യമിടുന്നത് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഫിന്‍ടെക് കമ്പനികള്‍ക്കുമായി വിപുലമായതും അനുയോജ്യവുമായ ഒരു നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കുകയും സാമ്പത്തിക മേഖലയിലെ നൂതന പരിഹാരങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ലക്ഷ്യമിട്ടാണ് നിയന്ത്രണം പുറപ്പെടുവിക്കുന്നത്. ഡാറ്റ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് വിപുലമായ സാമ്പത്തിക സേവനങ്ങള്‍ കാര്യക്ഷമമായി നല്‍കുക എന്നതാണ് ലക്ഷ്യമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിയന്ത്രണങ്ങളുടെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
