പ്രവാസി എഴുത്തുകാരന്‍ റഷീദ് കെ മുഹമ്മദിന്റെ ‘കാറ്റുണരാതെ’ പ്രകാശനം ചെയ്തു

InShot 20250212 103333136

ദോഹ: പ്രവാസി എഴുത്തുകാരനായ റഷീദ് കെ മുഹമ്മദിന്റെ ‘കാറ്റുണരാതെ’ എന്ന പുസ്തകം ദോഹയില്‍ പ്രകാശനം ചെയ്തു. തനിമ കലാ സാഹിത്യവേദി ബര്‍വ വില്ലേജില്‍ സംഘടിപ്പിച്ച ആര്‍ട്ട്‌മൊസ്ഫര്‍ കലാമേളയിലാണ് പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്. ആക്റ്റീവിസ്റ്റും ലോക കേരള സഭാംഗവും പ്രവാസി ലീഗല്‍ സെല്‍ കൌന്റി ഹെഡുമായ റഊഫ് കൊണ്ടോട്ടി സിഐസി കേന്ദ്ര വൈസ് പ്രസിഡന്റ് ഹബീബു റഹ്‌മാന്‍ കീഴിശ്ശേരിയില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി പ്രകാശനം നിര്‍വ്വഹിച്ചു. സിഐസി ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട് തനിമയുടെ കോ -ഓര്‍ഡിനേറ്റര്‍ സല്‍മാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മലയാള സാഹിത്യ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ദേശീയ തലത്തില്‍ നടത്തിയ നാടക രചനാ മത്സരത്തില്‍ ‘സ്വര്‍ണ്ണ മയൂരം’ അവാര്‍ഡ് നേടിക്കൊടുത്ത ‘എന്റെ റേഡിയോ നാടകങ്ങള്‍’. അതില്‍നിന്നും തെരെഞ്ഞെടുത്ത ‘അതിഥി വരാതിരിക്കില്ല’ ‘ധര്‍മ്മായനം’ ‘കാറ്റുണരാതെ’ എന്നിങ്ങനെ മൂന്നു നാടകങ്ങള്‍ ചേര്‍ന്നതാണ് ‘കാറ്റുണരാതെ’ എന്ന പുസ്തകം. അക്കാദമി തന്നെയാണ് ഇത് പുറത്തിറക്കിയിട്ടുള്ളത്.

റഷീദ് കെ മുഹമ്മദിന്റെ ഗ്രീന്‍ ബുക്‌സ് പ്രസാധനം നിര്‍വ്വഹിച്ച ‘ഒറ്റയ്‌ക്കൊരാള്‍’ ‘നോക്കിയാല്‍ കാണാത്ത ആകാശം’
എന്നിങ്ങനെയുള്ള ദാര്‍ശനീക നോവലുകള്‍ സാഹിത്യ മണ്ഡലത്തില്‍ ഏറെ ശ്രദ്ധേയമായിട്ടുണ്ട്. അതിനുശേഷം പുറത്തിറങ്ങുന്ന പുസ്തകമാണ് ‘കാറ്റുണരാതെ’. 1989 മുതല്‍ തൃശ്ശൂര്‍ ആകാശവാണിയില്‍ എഴുതി അവതരിപ്പിച്ച നാടകങ്ങളാണ് ഇതില്‍ അധികവും.ഒരേ സമയം നോവലും നാടകവും കഥയും കവിതയും ലേഖനങ്ങളും എഴുതിക്കൊണ്ട് സാഹിത്യത്തിന്റെ വിവിധ മേഖലകളിലൂടെ തന്റെതായ എഴുത്തുവഴികള്‍ സൃഷ്ടിക്കുന്ന ശ്രദ്ധേയനായ ബഹുമുഖ എഴുത്തുകാരനാണ് റഷീദ്. അദ്ദേഹത്തിന്റെ ‘അയനാന്തരങ്ങള്‍’ കൃതിക്ക് മലയാള സാഹിത്യ അക്കാദമി & റിസര്‍ച്ച് സെന്റര്‍ പ്രതേക ജൂറി അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി.

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ രക്ത രൂക്ഷിതമായ നക്‌സല്‍ വിപ്ലവത്തെ പശ്ചാത്തലമാക്കിയ റിയലിസ്റ്റിക് രചനയാണ് ‘അയനാന്തരങ്ങള്‍’. ‘മീനമാസത്തിലെ നട്ടുച്ച സൂര്യന്‍’ എന്ന നോവലും ‘ഒരാള്‍ പോകുംവഴി’ എന്ന മറ്റൊരു നാടക സമാഹാരവും ‘കഥയും കവിതയും’ എന്ന പുസ്തകവും
റഷീദ് കെ മുഹമ്മദ് എഴുതി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading