യുഎഇയിൽ വീട്ടുജോലിക്കാർക്ക് മുന്നറിയിപ്പ്; 10 ദിവസം തുടർച്ചയായി ജോലിക്കെത്തിയില്ലെങ്കിൽ കരാർ റദ്ദാക്കും

InShot 20250206 114004828

അബുദാബി: വ്യക്തമായ കാരണം കൂടാതെ തുടർച്ചയായി 10 ദിവസം ജോലിയിൽനിന്നു വിട്ടുനിൽക്കുന്ന വീട്ടുജോലിക്കാരുടെ തൊഴിൽ കരാർ റദ്ദാക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെക്കുറിച്ച് തൊഴിലുടമ അഞ്ചു ദിവസത്തിനകം മന്ത്രാലയത്തെ അറിയിക്കണമെന്നും വ്യക്തമാക്കുന്നു.

വാർഷിക അവധിയോ വാരാന്ത്യ അവധിയോ കഴിഞ്ഞ് 10 ദിവസം ജോലിക്ക് ഹാജരാകാത്തവരുടെ കരാറാണ് റദ്ദാക്കുക. ലഹരി ഉപയോഗിച്ച് ജോലിക്ക് ഹാജരാകുക, തൊഴിൽ നിയമം ലംഘിക്കുക, കുറ്റകൃത്യങ്ങൾക്ക് കേസെടുക്കുക, തൊഴിലുടമയെയോ കുടുംബത്തെയോ ആക്രമിക്കുക, ജോലിസ്ഥലത്തിന്റെ പവിത്രത ലംഘിക്കുംവിധം ഫോട്ടോകളും വിഡിയോകളും പ്രചരിപ്പിക്കുക എന്നീ സാഹചര്യങ്ങളിലും തൊഴിലാളിയെ പിരിച്ചുവിടും. ഇതേസമയം തൊഴിലുടമയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞാൽ തൊഴിൽ കരാർ പുനഃസ്ഥാപിക്കും.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading