ഗസ രണ്ടാം ഘട്ട വെടിനിർത്തൽ; ചർച്ചകൾ ഏതു ദിവസവും ആരംഭിക്കാമെന്ന് ഖത്തർ

InShot 20250206 112329729

ദോഹ: ഗസ മുനമ്പിൽ വെടിനിർത്തൽ കരാറിനായുള്ള രണ്ടാം ഘട്ട ചർച്ചകൾക്ക് തയ്യാറെടുക്കുകയാണെന്ന് ഖത്തർ അറിയിച്ചു. ചർച്ചകൾ ഏത് ദിവസവും ആരംഭിച്ചേക്കാമെന്നും ഖത്തർ ഔദ്യോഗികമായി അറിയിച്ചു.

പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി അമേരിക്കൻ ഫോക്‌സ് ന്യൂസ് ചാനലിന് നൽകിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

രണ്ടാം ഘട്ടം മേഖലയിൽ പുനർനിർമ്മാണത്തിനും സുസ്ഥിര സമാധാനത്തിനും ഇടയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” – അദ്ദേഹം കൂട്ടിച്ചേർത്തു. ഉടമ്പടിയുടെ ആദ്യഘട്ടം നടപ്പാക്കിയതിലൂടെ സൃഷ്ടിക്കപ്പെട്ട ആക്കം കൂടിയേതീരൂ എന്നും അദ്ദേഹം പറഞ്ഞു. കരാറിലെത്തുന്നതിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പങ്കിനെയും പ്രകീർത്തിച്ചു, വെടിനിർത്തൽ കരാറിലേക്കും ഗാസ മുനമ്പിലെ തടവുകാരെ കൈമാറ്റത്തിലേക്കും നയിച്ച ചർച്ചകളിൽ ഖത്തർ ഒരു പ്രധാന മധ്യസ്ഥനായിരുന്നു എന്നത് ശ്രദ്ധേയമാണ്. ജനുവരി 19-ന് പ്രാബല്യത്തിൽ വന്ന കരാർ 42 ദിവസം നീണ്ടുനിൽക്കുന്ന മൂന്ന് ഘട്ടങ്ങളാണുള്ളത്.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading