ദോഹ: ഖത്തറിലെ സീലൈനില്‍ മോട്ടോര്‍ഹോം ഉടമകള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒരു പുതിയ ബീച്ച് വരുന്നു. പ്രകൃതി സംരക്ഷണ വകുപ്പ് പ്രതിനിധീകരിക്കുന്ന പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MOECC), ഇക്കോടൂറിസത്തെ പിന്തുണയ്ക്കുന്നതിനും ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് സീലൈന്‍ ഏരിയയില്‍ പുതിയ ബീച്ച് തുറക്കുന്നത്.
ഓരോ മോട്ടോര്‍ഹോം ഉടമയ്ക്കും രണ്ട് രാത്രികള്‍ ബീച്ചില്‍ താമസിക്കാനുള്ള അവസരം ലഭിക്കും. ഖത്തറിനുള്ളില്‍ നിന്നുള്ള മോട്ടോര്‍ഹോം ഉടമകള്‍ക്കും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വിനോദത്തിനുള്ള ഓപ്ഷനുകള്‍ വികസിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. അടുത്ത ഏപ്രിലില്‍ പദ്ധതി ഔദ്യോഗികമായി തുറക്കും.
വൈദ്യുതി, വെള്ളം, സാനിറ്റേഷന്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സേവനങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കും. മോട്ടോര്‍ഹോം പാര്‍ക്കിംഗ് ലൊക്കേഷനുകള്‍ക്ക് സമീപം ഇരിപ്പിടങ്ങളും കുടുംബങ്ങള്‍ക്ക് സ്വകാര്യത പ്രദാനം ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
