കുവൈത്ത് സിറ്റി: കുവൈത്തിൽ ശീതളപാനീയങ്ങൾ, പുകയില ഉൽപന്നങ്ങൾ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ഉൽപന്നങ്ങൾക്ക് സെലക്ടീവ് നികുതി ചുമത്താൻ തീരുമാനം. ഇതു സംബന്ധിച്ച നിയമ നിർമാണം പുരോഗതിയിലെന്നാണ് റിപ്പോർട്ട്. 200 മില്യൺ കുവൈത്തി ദിനാർ വാർഷിക വരുമാനമാണ് നിയമം നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
എണ്ണ വിപണിയെ ആശ്രയിക്കുന്നത് കുറച്ച് എണ്ണ ഇതര വരുമാനമാർഗം വൈവിധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ടാക്സ് ഏർപ്പെടുത്താൻ ഒരുങ്ങുന്നതെന്നാണ് ധന, സാമ്പത്തിക കാര്യ മന്ത്രി നൂറ അൽ ഫസാം വിശദമാക്കിയത്. രാജ്യത്ത് കൂടുതൽ സുസ്ഥിരവും വൈവിധ്യവൽക്കരിക്കപ്പെട്ടതുമായ വരുമാനം ഉറപ്പാക്കുകയാണ് നിയമങ്ങളുടെ ലക്ഷ്യം. ഇരട്ട നികുതിയും ടാക്സ് വെട്ടിക്കലും തടയാനും രാജ്യാന്തര ടാക്സ് സഹകരണം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ബൃഹത്തായ നിയമനിർമാണ പാക്കേജിലെ സുപ്രധാന ഘടകമാണ് സെലക്ടീവ് ടാക്സ് നിയമം.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
